ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവിനു ജീവപര്യന്തം തടവ് ശിക്ഷ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 18 ഒക്‌ടോബര്‍ 2023 (18:36 IST)
കൊല്ലം : ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ കോടതി ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. ശാസ്‌താംകോട്ട രാജഗിരി അനിതാ ഭവനിൽ ആഷ്‌ലീ സോളമൻ എന്ന അമ്പതുകാരനെയാണ് അഡീഷണൽ സെഷൻസ് ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.

2018 ഒക്ടോബർ ഒമ്പതിനാണ് പത്തനംതിട്ട ചന്ദനപ്പള്ളി സർക്കാർ എൽ.പി.സ്‌കൂൾ അധ്യാപികയായ അനിതാ സ്റ്റീഫൻ (38) ചിരവ കൊണ്ട് തലയ്ക്കടിച്ചും കഴുത്തി ശ്ഹ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയത്.

കഴിഞ്ഞ പതിമൂന്നിനാണ് സംഭവത്തിൽ ഭർത്താവ് ആഷ്‌ലി സോളമൻ കുറ്റക്കാരനാണെന്നു വിധി കോടതി പുറപ്പെടുവിച്ചത്. പിഴ അടച്ചില്ലെങ്കില് രണ്ടു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ഇതിനൊപ്പം ഇവരുടെ മക്കളുടെ പുനരധിവാസത്തിനുള്ള നടപടികൾ സ്വീകരിക്കാൻ ലീഗൽ സർവീസ് അതോറിറ്റിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :