സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 6 ജനുവരി 2024 (12:35 IST)
പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനായി എത്തിയ ബസിനാണ് തീപിടിച്ചത്. ഇന്നു രാവിലെയാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. ബസ് സ്റ്റാര്‍ ഷോട്ട് സര്‍ക്യൂട്ട് എന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
പാര്‍ക്കിങ് യാര്‍ഡില്‍ നിന്നും സ്റ്റാര്‍ട്ടാക്കിയ ഉടന്‍ ബസിന് തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ഷോട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.