എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 9 മെയ് 2022 (22:12 IST)
അമ്പലപ്പുഴ: കടൽത്തീരത്ത് ഉറങ്ങുകയായിരുന്ന ജ്യേഷ്ഠനെ മദ്യലഹരിയിൽ കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തർക്കത്തിന് തുടർന്ന് ഉണ്ടായ വഴക്കിലാണ് അനുജനായ കാക്കാഴം പുതുവൽ ബിസി എന്ന 40 കാരൻ
ജ്യേഷ്ഠൻ സന്തോഷിനെ (48) ഇരുമ്പു പൈപ്പുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.
കാക്കാഴം പുതുവൽ പരേതനായ കൊച്ചുകേശവന്റെയും രതിയുടെയും മക്കളാണിരുവരും. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞു രണ്ടരയോടെ കാക്കാഴം പി.ബി ജംഗ്സാണ് പടിഞ്ഞാറായിരുന്നു സംഭവം.
മരിച്ച സന്തോഷിന്റെ മുഖത്തും തലയിലൂടെ ഇരുപതിലേറെ മുറിവുകൾ ഉണ്ടായിരുന്നു. പ്രതിയെ
അമ്പലപ്പുഴ പൊലീസാണ് പിടികൂട്ടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.