അനുജന്റെ മർദ്ദനമേറ്റു ജ്യേഷ്ഠൻ മരിച്ചു

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 2 മെയ് 2022 (15:49 IST)
കോഴിക്കോട്: സ്വത്തു തർക്കത്തെ തുടർന്ന് നടന്ന അടിപിടിയിൽ ജ്യേഷ്ഠൻ അനുജന്റെ മർദ്ദനമേറ്റ മരിച്ചു. ഫറോക്ക് പുതിയ പാലത്തിനടുത്ത് താഴത്തെ പുരയ്‌ക്കൽ ചന്ദ്രഹാസൻ (76) ആണ് മരിച്ചത്.

അനുജനായ ശിവശങ്കരൻ (61) വഴക്കിനിടെ ചന്ദ്രഹാസന്റെ തലയ്ക്കടിച്ചപ്പോൾ പരുക്കേറ്റു ചികിത്സയിലായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം.

ആകെയുള്ള പത്ത് സെന്റ് ഭൂമി ഏഴുപേർക്കായി ഭാഗിക്കുന്നതിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. തർക്കത്തിന്റെ പട്ടിക കൊണ്ടുള്ള അടിയാണ്‌ ഗുരുതരമായ പരുക്കിന്‌ കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :