കളിയാക്കൽ കൊലപാതകത്തിൽ കലാശിച്ചു: 63 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 2 മെയ് 2022 (19:08 IST)
തിരുവനന്തപുരം: സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ കളിയാക്കൽ വാക്കു തർക്കത്തിലും അത് കൊലപാതകത്തിലും കലാശിച്ചതോടെ 46 കാരൻ സുഹൃത്തിന്റെ കുത്തേറ്റു മരിച്ചു. പേരൂർക്കട പുതുവൽ പുത്തൻ വീട്ടിൽ കെ.ബോസ് ആണ് സുഹൃത്തിന്റെ കുത്തേറ്റുമരിച്ചത്.

ഇതുമായി ബന്ധപ്പെട്ടു കരമന നെടുങ്കാട് സോമൻ നഗർ തുണ്ടുവിള വീട്ടിൽ വിക്രു എന്ന വിക്രമനെ (63) പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. കരമന നെടുങ്കാട്ടുള്ള വർക്ക് ഷോപ്പിൽ സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെയാണ് വാക്കു തർക്കം ഉണ്ടായത്. വിക്രമൻ ബോസിന്റെ നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം രാവിലെ ബോസ് മരിച്ചു.

സംഭവത്തിന് ശേഷം വിക്രമൻ ഒളിവിൽ പോയെങ്കിലും കരമന എസ്.എച്ച്.ഓ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ പിടികൂടി. പോക്സോ കേസിൽ മുമ്പ് വിക്രമൻ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :