മൂന്നാര്‍|
jibin|
Last Updated:
ശനി, 12 സെപ്‌റ്റംബര്‍ 2015 (14:21 IST)
സിപിഎം തോട്ടം തൊഴിലാളികള്‍ക്കൊപ്പമാണെന്നും തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എട്ട് ദിവസങ്ങളായി തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് സര്‍വപിന്തുണയും നല്‍കുന്നു. തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കുവാന്‍ സര്‍ക്കാരും കമ്പനികളും തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സമരം നടത്തുന്ന തൊഴിലാളികള്‍ക്ക് ബോണസും ശമ്പള വര്‍ദ്ധനയും നല്‍കണം. പ്രക്ഷോഭം വിജയിക്കുംവരെ സിപിഎം തൊഴിലാളികള്‍ക്ക് ഒപ്പമുണ്ടാകും. ഞായറാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പരിഹാരം കാണുന്നില്ലെങ്കില്‍ ശക്തമായി സമരരംഗത്ത് എത്തും. കോടിയേരിക്കൊപ്പം പി.കെ ശ്രീമതിയും കെ.കെ ശൈലജയും മറ്റുനേതാക്കളും തോട്ടം തൊഴിലാളികളുടെ സമരസ്ഥലത്തെത്തി.
അതിനിടെ സമരപ്പന്തലില്‍ ഇരിക്കാന്‍ പികെ ശ്രീമതിയെ അനുവദിക്കാത്തത് ചെറിയ സംഘര്‍ഷത്തിനിടയാക്കിയെങ്കിലും പിന്നീടത് അയയുകയായിരുന്നു. എട്ടു ദിവസമായി റോഡില്‍ കിടക്കുന്ന തങ്ങളെ കാണുവാന്‍ ആരും ഇതുവരെ എത്തിയിട്ടില്ലെന്നും ഇനിയും ആരും വരേണ്ടതില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം.
20 ശതമാനം ബോണസ് തൊഴിലാളികള്‍ക്ക് നല്‍കണമെന്നും കുറഞ്ഞ കൂലി 500 രൂപയാക്കണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു.