തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (18:49 IST)
എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഒളിയമ്പുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. ശ്രീ നാരായണ ധര്‍മം അറിയാവുന്നവര്‍ക്ക് ആര്‍എസ്എസുമായി കൂടിച്ചേരാനാവില്ല. ശ്രീനാരായണ ധര്‍മം പാലിക്കാന്‍ ബാധ്യതപ്പെട്ടവര്‍ അതില്‍നിന്നു വ്യതിചലിച്ചാല്‍ അതിനെ എതിര്‍ക്കുമെന്നും പിണറായി പറഞ്ഞു.
വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കേണ്ടവര്‍ നിശബ്ദത പാലിക്കുന്ന സാഹചര്യത്തില്‍ സിപിഎം മുന്നണി പോരാളിയാകുമെന്ന്
പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. മതവിശ്വാസവും വര്‍ഗീയതയും രണ്ടാണ്. മതവിശ്വാസികളെ വര്‍ഗീയവാദിയായി ആരും കാണുന്നില്ലെന്നും പിണറായി ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.