ഗുരു പ്രതിമ തകർത്ത സംഭവത്തില്‍ കോടിയേരിയെ ചോദ്യം ചെയ്യണം: കെ സുരേന്ദ്രൻ

   കെ സുരേന്ദ്രൻ , ശ്രീനാരായണ ഗുരു , സിബിഐ , ആർഎസ്എസ് , സിപിഎം
കാസർകോട്| jibin| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (19:54 IST)
സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് തലശേരിയിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്തതെന്നും ഈ സാഹചര്യത്തില്‍ പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരുന്നതിനു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.

ഗുരുവിന്റെ പ്രതിമ തകർത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെങ്കിൽ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കും. സംഭവത്തില്‍ അവിശ്വനീയ കഥയാണ് സിപിഎം പ്രചരിപ്പിക്കുന്നത്. ഗുരുനിന്ദ നടത്തിയവർക്കെതിരെ കേസെടുക്കാത്തത് അടവുനയത്തിന്റെ ഭാഗമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ഗുരുവിന്റെ പ്രതിമ സൂക്ഷിച്ചിരുന്ന ശ്രീമുദ്ര സാംസ്കാരിക കേന്ദ്രം ആർഎസ്എസുകാർ അക്രമിച്ചിട്ടില്ല. സംഭവത്തിൽ ഒരു ആർഎസ്എസ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടില്ല. സാംസ്കാരിക കേന്ദ്രത്തിനകത്ത് ഉണ്ടായിരുന്ന ഗുരുവിന്റെ പ്രതിമയുടെ കൈകൾ ഛേദിക്കപ്പെട്ട നിലയിൽ സമീപത്ത് കണ്ടെത്തുകയായിരുന്നു. കൊടി– തോരണങ്ങൾ നശിപ്പിച്ചെന്ന പരാതിയിൽ മാത്രമാണു ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :