ആലപ്പുഴ|
jibin|
Last Modified വ്യാഴം, 10 സെപ്റ്റംബര്‍ 2015 (15:47 IST)
ജെഎസ്എസ് സിപിഎമ്മിലേക്ക് പോകുന്നതായി കെആർ ഗൗരിയമ്മ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഉടക്കിമാറിനിന്ന രാജന് ബാബു വിഭാഗം ജെഎസ്എസിലേക്ക് മടങ്ങി വരുന്നുവെന്ന് റിപ്പോര്‍ട്ട്. തമ്മില്‍ അകലാന്‍ ഉണ്ടായ വിഷയങ്ങളില്‍ ഇരു വിഭാഗവും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായും, ജെഎസ്എസ് ഗൗരിയമ്മ രാജന് ബാബു വിഭാഗങ്ങള്‍ പുനരേകീകരണ ചര്‍ച്ചകള്‍ നടത്തുന്നതായും സൂചനയുണ്ട്.
ഉപാധികളോടെ മടങ്ങി വരാമെന്ന് രാജന് ബാബു വിഭാഗം ഗൗരിയമ്മയുടെ വിശ്വസ്ഥരെ അറിയിച്ചതായിട്ടാണ് ലഭിക്കുന്ന വിവരം.
യുഡിഎഫിന് ഒപ്പം നില്ക്കും എങ്കില്‍ വീണ്ടും ഒരുമിക്കാമെന്നും കേസുകള്‍ പിന്‍വലിക്കാമെന്നും രാജന് ബാബു വിഭാഗം. എന്നാല്‍ ഇടതുമുന്നണിയിലേക്ക് പോകാമെന്ന് ഗൗരിയമ്മ പക്ഷം അറിയിച്ചതായാണ് സൂചന.