1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. munnar strike , facebook , joy mathew , vs

മൂന്നാര്‍ സമരം: വിഎസിന് അഭിവാദ്യവുമായി ജോയ് മാത്യു

ഫേസ്‌ബുക്ക്
മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിൽ ശക്തമായി ഇടപെട്ട പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് അഭിവാദ്യം അർപ്പിച്ച് നടൻ ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ട്രേഡ് യൂണിയൻ പ്രവർത്തനം കങ്കാണിപ്പണിയായി മാറുമ്പോള്‍  തൊഴിലാളികൾ നേതാക്കളെ ആട്ടിയോടിക്കും, സ്വയം സമരം നയിക്കും, വിജയിപ്പിക്കും.  മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ അങ്ങനെ ചരിത്രം തിരുത്തിയെഴുതിയെന്നു ജോയ് മാത്യൂ പറയുന്നു. എന്നാല്‍ ട്രേഡ് യൂണിയൻ തോറ്റോടിയിടത്ത് ശരിയായ ജനകീയ നേതാവിനെ അവർ തിരിച്ചറിഞ്ഞു എന്നും ജോയ് മാത്യു പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം:

'ട്രേഡ് യൂണിയൻ പ്രവർത്തനം കങ്കാണിപ്പണിയായി മാറുന്പോൾ തൊഴിലാളികൾ നേതാക്കളെ ആട്ടിയോടിക്കും, സ്വയം സമരം നയിക്കും,​ വിജയിപ്പിക്കും. മൂന്നാറിലെ സ്ത്രീ തൊഴിലാളികൾ അങ്ങിനെ ചരിത്രം തിരുത്തിയെഴുതി. ട്രേഡ് യൂണിയൻ തോറ്റോടിയിടത്ത് ശരിയായ ജനകീയ നേതാവിനെ അവർ തിരിച്ചറിഞ്ഞു. വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളെങ്കിലും നേതാക്കന്മാർക്കിടയിൽ ഇപ്പോഴുമുണ്ട് എന്നത് എത്ര ആശ്വാസകരം.'
About Writer
jibin