സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 25 ജൂലൈ 2022 (08:16 IST)
മൂന്നാറിലെ ജ്വലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ പൊലീസ് പിടികൂടി. പ്രതിയെ കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടിയത്. കോയമ്പത്തൂര്‍ സ്വദേശിയായ രേഷ്മയാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച പകല്‍ പത്തരയോടെയാണ് സംഭവം നടന്നത്.
ഇവര്‍ സ്വര്‍ണം വാങ്ങിയശേഷം പണം നല്‍കി പോകുകയായിരുന്നു. പിന്നീട് ആഭരണങ്ങളുടെ സ്റ്റോക്ക് എടുത്തപ്പോള്‍ സ്വര്‍ണത്തില്‍ കുറവുള്ളതായി കണ്ടെത്തുകയായിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.