മതപരമായ ചടങ്ങുകളിൽ പോലീസിനെ നിയോഗിക്കരുതെന്ന ആവശ്യവുമായി പോലീസ് അസോസീയേഷൻ

അഭിറാം മനോഹർ| Last Modified ഞായര്‍, 24 ജൂലൈ 2022 (16:24 IST)
തിരുവനന്തപുരം: മതപരമായ ചടങ്ങുകളിൽ ഇനി മുതൽ പോലീസുകാരെ നിയോഗിക്കരുതെന്ന ആവശ്യവുമായി പോലീസ് അസോസിയേഷൻ. ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി ആാരാധനയാലയങ്ങൾ മാറുന്നുവെന്നും ഇവിടേക്ക് പോലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതുമെന്നുമാണ് ആവശ്യപ്പെടുന്നത്.

ജനാധിപത്യത്തിൻ്റെ ഭാഗമായ പ്രതിഷേധങ്ങൾ പോലീസുകാർക്കെതിരായ അക്രമങ്ങളാകുന്നുവെന്നും പോലീസിനെ മർദ്ദിച്ചുകൊണ്ടുള്ള അക്രമങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികളും സംഘടനകളും പിന്മാറണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. പോലീസ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യങ്ങളുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :