മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു

കുമളി| JOYS JOY| Last Modified ഞായര്‍, 6 ഡിസം‌ബര്‍ 2015 (10:32 IST)
ശക്തമായതോടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 141.3 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നത്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 1950 ഘനയടി ജലമാണ് ഒഴുകി എത്തുന്നത്.

അണക്കെട്ടിൽ 7315 ദശലക്ഷം ഘനയടി ജലമാണ് സംഭരിക്കപ്പെട്ടിട്ടുള്ളത്. വൃഷ്‌ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുമെന്ന് റിപ്പോർട്ട്.

അണക്കെട്ടിൽ 142 അടി ജലം സംഭരിക്കാനാണ് സുപ്രീംകോടതി തമിഴ്നാടിന് അനുമതി നൽകിയത്. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഉപസമിതി ശനിയാഴ്ച അണക്കെട്ട് സന്ദർശിച്ചിരുന്നു.

ഇന്ന് അണക്കെട്ടിൽ വീണ്ടും സന്ദർശനം നടത്തുന്ന സമിതി സ്ഥിതിഗതി വിലയിരുത്താൻ യോഗം ചേരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :