മഴ കുറഞ്ഞു, ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ചെന്നൈ| JOYS JOY| Last Modified ശനി, 5 ഡിസം‌ബര്‍ 2015 (14:41 IST)
കനത്ത മഴയിലും പ്രളയത്തിലും ദുരിതം പെയ്‌ത ചെന്നൈയില്‍ കുറഞ്ഞു. മഴ കുറഞ്ഞെങ്കിലും മിക്കവാറും മേഖലകള്‍ വെള്ളത്തിനടിയിലാണ്. അതേസമയം, വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങിയിട്ടുണ്ട്. അടച്ചിട്ട ചെന്നൈ വിമാനത്താവളം ഭാഗികമായി തുറന്നു.

അതേസമയം, ചെന്നൈ നഗരത്തില്‍ ബസ് യാത്ര സൌജന്യമാക്കി. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചതാണ് ഇക്കാര്യം. കനത്ത മഴയും പ്രളയവും കണക്കിലെടുത്താണ് സര്‍ക്കാര്‍ ബസ് യാത്ര സൌജന്യമായി പ്രഖ്യാപിച്ചത്.

ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നഗരത്തില്‍ 80 ശതമാനത്തോളം വൈദ്യുതിയും 65 ശതമാനത്തോളം ബസ് സര്‍വ്വീസുകളും
പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :