മഴ മാറി, പ്രളയദുരന്തം തുടരുന്നു, രക്ഷാപ്രവര്‍ത്തനവുമായി സേനകള്‍, മരണം 269

ചെന്നൈ| JOYS JOY| Last Modified വ്യാഴം, 3 ഡിസം‌ബര്‍ 2015 (17:30 IST)
മാറിയെങ്കിലും ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചെന്നൈയിലെ മിക്കയിടങ്ങളും വെള്ളത്തിന് അടിയിലാണ്. വെള്ളത്തില്‍പ്പെട്ടു പോയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 269 പേര്‍ ഇതുവരെ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ മഴയെ തുടര്‍ന്ന് ചെന്നൈ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമാന, ട്രയിന്‍ സര്‍വ്വീസുകള്‍ ചെന്നൈയില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ചെന്നൈ ബീച്ച് - തിരുവള്ളൂര്‍ - ആര്‍ക്കോണം - തിരുത്തണി, എണ്ണൂര്‍ - ഗുമ്മിടിപൂണ്ടി, ചെന്നൈ ബീച്ച് - വേളാച്ചേരി പ്രത്യേക സബര്‍ബന്‍ സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ആറാം തിയതി വരെ ചെന്നൈ വിമാനത്താവളം അടച്ചു. അഞ്ചാം തിയതി വരെയുള്ള എല്ലാ ട്രയിനുകളും റദ്ദു ചെയ്തിരിക്കുകയാണ്.

സ്കൂളുകള്‍, ക്ഷേത്രങ്ങള്‍, തിയറ്ററുകള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, ഏകദേശം 700 ഓളം ആളുകള്‍ വെള്ളപ്പൊക്കത്തില്‍ ഗുരുതരമായി പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :