മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്: പരിസ്ഥിതി ആഘാത പഠനനാനുമതി കേന്ദ്രം റദ്ദാക്കി

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (10:29 IST)
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനത്തിനുള്ള അനുമതി റദ്ദാക്കി. കേന്ദ്ര വനം – വന്യ ജീവി ബോർഡാണ് അനുമതി റദ്ദാക്കിയത്. സുപ്രീം കോടതിയില്‍ കേസുള്ള കാര്യും മറച്ചുവച്ചാണ് കേരളം വനം – വന്യ ജീവി ബോർഡിന്റെ അനുമതി നേടിയെടുത്തത്. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുമതി റദ്ദാക്കിയത്.

കേസുള്ള കാര്യം മറച്ചുവച്ചതിന് കേരളത്തെ ബോർഡ് വിമർശിച്ചു. നേരത്തെ കേരളത്തിനു നൽകിയ അനുമതിയാണ് ഇപ്പോൾ റദ്ദാക്കിയത്. കേസില്‍ തീര്‍പ്പായതിനു ശേഷം വീണ്ടും സമീപിക്കാമെന്നും കേരളത്തിനയച്ച കത്തില്‍ ബോര്‍ഡ്
പറയുന്നു.

പരിസ്ഥിതി പഠനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിൽ അപേക്ഷ നേരത്തെ നൽകിയിരുന്നു. സുപ്രീം കോടതിയിൽ കേസുള്ളതിനാൽ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് മന്ത്രാലയം തീരുമാനമെടുത്തു. എന്നാല്‍ വന്യജീവി ബോര്‍ഡിന്റെ അനുമതി ഉള്ളതിനാല്‍ പാരിസ്ഥികാനുമതി നല്‍കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ വനം – വന്യ ജീവി വകുപ്പും അനുമതി റദ്ദാക്കിയതിനാൽ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമാണത്തിനായി തുടർ പഠനങ്ങൾ നടത്തുന്നതിനുള്ള അനുമതി കേരളത്തിന് ഇതോടെ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇനി ഇക്കാര്യത്തിൽ സുപ്രീംകോടതി എന്തു നിലപാടെടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്നുള്ള കേരളത്തിന്റെ ആവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :