പണമില്ല; ലൈറ്റ് മെട്രോ ഉപേക്ഷിച്ചേക്കും

തിരുവനന്തപുരം| VISHNU N L| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (08:25 IST)
സംസ്ഥാനത്ത് വികസന കുതിപ്പുണ്ടാക്കുമെന്ന് പറഞ്ഞ് യുഡി‌എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലൈറ്റ് മെട്രോ ഉപേക്ഷിച്ചേക്കുമെന്ന് സൂചന. പദ്ധതിയുടെ നിര്‍മാണകരാര്‍, സാമ്പത്തിക സ്രോതസ്സ് കണ്ടത്തെല്‍ എന്നിവയില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ നീട്ടിക്കൊണ്ടുപോയി അവസാനിപ്പിക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്.

തലസ്ഥാനത്തും കോഴിക്കോട്ടും നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ദതിയില്‍ ബന്ധപ്പെട്ട ജില്ലകളിലെ ജനപ്രതിനിധികള്‍ അനാസ്ഥ തുടരുന്ന സാഹചര്യത്തില്‍, മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ലെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. ഇത് പദ്ധതി ഉപേക്ഷിക്കുന്നതിനുള്ള തെളിവാണ്. എന്നാല്‍ പദ്ധതി ഉപേക്ഷിച്ചാല്‍ അത് തിരിച്ചടിയാകുമെന്നതിനാല്‍ കേന്ദ്ര പരിഗണനയിലാണെന്ന് വരുത്തി തീര്‍ക്കാനാണ്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.

ഇതിന്റെ ഭാഗമായാണ് കേന്ദ്രാനുമതി തേടി സര്‍ക്കാര്‍ കത്തയച്ചത്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് കാലത്ത് ഇതുയര്‍ത്തിയാകും ആരോപണങ്ങളെ സര്‍ക്കാര്‍ നേരിടുക. ഇതിനുമുന്നോടിയായി, പുതുക്കിയ പദ്ധതിരേഖക്ക് (ഡി.പി.ആര്‍) അടുത്ത മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കും. സാമ്പത്തിക സ്രോതസ്സ്, നിര്‍മാണകരാര്‍ തുടങ്ങിയവയില്‍ വ്യക്തത വരുത്തിയ ഡി.പി.ആര്‍ ആകും അംഗീകരിക്കുക.

തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ പ്രതിനിധിസംഘം കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യനായിഡുവിനെ കാണാനും ആലോചിക്കുന്നുണ്ട്. പിന്നെല്ലാം കേന്ദ്രത്തിന്‍െറ ഉത്തരവാദിത്തത്തിലാക്കി കാലാവധി കഴിക്കാനാകും ശ്രമം. തേസമയം പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതായാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

കസാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നതിന് പിന്നില്‍ റഷ്യയെന്ന് ...

കസാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നതിന് പിന്നില്‍ റഷ്യയെന്ന് റിപ്പോര്‍ട്ടുകള്‍
കസാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നതിന് പിന്നില്‍ റഷ്യയെന്ന് റിപ്പോര്‍ട്ടുകള്‍. വിമാന ...

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ 17 ക്രിസ്ത്യന്‍ ...

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ 17 ക്രിസ്ത്യന്‍ വീടുകള്‍ തീവച്ച് നശിപ്പിച്ചു
ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ 17 ക്രിസ്ത്യന്‍ വീടുകള്‍ തീവച്ച് നശിപ്പിച്ചു. ...

ഉപഭോക്താക്കള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ജിയോ; 19 രൂപ ...

ഉപഭോക്താക്കള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ജിയോ; 19 രൂപ പ്ലാനിന് ഇനി വാലിഡിറ്റി ഒരു ദിവസം മാത്രം!
ഉപഭോക്താക്കള്‍ക്ക് വീണ്ടും എട്ടിന്റെ പണികൊടുത്ത് ജിയോ. 19 രൂപ, 29 രൂപ അഫോഡബിള്‍ ...

എസ്ബിഐയില്‍ ധാരാളം ഒഴിവുകള്‍; ബിരുദധാരികള്‍ക്ക്

എസ്ബിഐയില്‍ ധാരാളം ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
എസ്ബിഐയില്‍ ധാരാളം ഒഴിവുകള്‍. ക്ലറിക്കല്‍ തസ്തികയില്‍ രാജ്യത്താകെ 14191 ഒഴിവുകളാണുള്ളത്. ...

കോവിഡ് നെഗറ്റീവ് ആയിട്ടും ചികിത്സ നടത്തി; ആശുപത്രിക്കും ...

കോവിഡ് നെഗറ്റീവ് ആയിട്ടും ചികിത്സ നടത്തി; ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ വിധി, അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണം
കോവിഡ് സംശയിക്കുന്ന രോഗികളില്‍ നിന്ന് ഒറ്റമുറിയിലേക്ക് മാറ്റിത്തരണമെന്ന രോഗിയുടെ ...