കേരളത്തില്‍ സച്ചിന്റെ പേരില്‍ സ്‌റ്റേഡിയം വരുന്നു

കൊച്ചി| VISHNU N L| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (09:52 IST)
കേരളത്തില്‍ സച്ചിന്റെ പേരില്‍ സ്‌റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയങ്ങളില്‍ ഏതെങ്കിലുമൊന്നിനാകും ക്രിക്കറ്റ് ഇതിഹാസത്തിന്റെ പേര് നല്‍കുക. കെസിഎ പ്രസിഡന്റ് ടി സി മാത്യുവാണ് ഇക്കാര്യം പുറത്തുവിട്ടത്.

സച്ചിന്റെകൂടി അനുമതിയോടെ മാത്രമേ പേര്‍ നല്‍കു എന്നും ടി സി മാത്യു പറഞ്ഞു.
കെസിഎയുടെ ഉടമസ്ഥതതയില്‍ കേരളത്തില്‍ ഏതാനും സ്‌റ്റേഡിയങ്ങളുടെ പണി പുരോഗമിക്കുകയാണ്. എന്നാൽ ഏത് സ്റ്റേഡിയത്തിനാണ് പേരിടേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. പണി പൂർത്തിയായ വയനാട്ടിലെ സ്റ്റേഡിയമുൾപ്പെടെ പരിഗണിയ്ക്കുന്നുണ്ട്. പൂർത്തിയാകാനൊരുങ്ങുന്ന മറ്റ് സ്റ്റേഡിയങ്ങളേയും പരിഗണിച്ചുള്ള തീരുമാനങ്ങൾ ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ ഒരു പവിലിയന് സച്ചിന്റെ കെസിഎ സച്ചിന്റെ പേര് നല്‍കിയിരുന്നു. ഇവിടെ സച്ചിന്റെ ക്രിക്കറ്റ് നേട്ടങ്ങളും ചിത്രങ്ങളും അടങ്ങിയ ഗാലറിയുമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :