കേരളം മുഴുവന്‍ അമ്പാടിയായി

തിരുവനന്തപുരം| Last Updated: ഞായര്‍, 6 സെപ്‌റ്റംബര്‍ 2015 (14:18 IST)
ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് സംസ്ഥാനമൊട്ടാകെ നടന്ന ബാലഗോകുലം ശോഭായാത്ര കേരളത്തില്‍ മുഴുവന്‍ അമ്പാടിയാക്കിമാറ്റി. തലസ്ഥാന നഗരിയില്‍ ബാലഗോകുലം ശോഭായാത്ര ഉദ്ഘാടനം ചെയ്തത് സുഗതകുമാരിയായിരുന്നു.

ലോകത്തിന് മുന്നില്‍ എക്കാലവും നിറഞ്ഞുനില്‍ക്കുന്ന ഏറ്റവും മനോഹരമായ സങ്കല്പമാണ് ശ്രീകൃഷ്ണന്‍. പകയും വിദ്വേഷവും അസ്തമിച്ച് നാട്ടില്‍ സ്‌നേഹവും സമാധാനവും ശാന്തിയും കാരുണ്യവും വര്‍ധിച്ച് പാലമൃത് നിറയാന്‍ ശോഭായാത്രക്ക് കഴിയുമാറാകട്ടെ. കൃഷ്ണന്‍
ശക്തിയുടെ ഏറ്റവും നല്ല പ്രതീകവും കൂടിയാണ്. കൃഷ്ണവിഗ്രഹത്തില്‍ തുളസിമാല ചാര്‍ത്തിക്കൊണ്ട് സുഗതകുമാരി പറഞ്ഞു. കരാരവിന്ദേന എന്നു തുടങ്ങുന്ന ശ്രീകൃഷ്ണസ്തുതിയും
ചൊല്ലിയാണ് അവര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഗുരുവായൂരില്‍ അപൂര്‍വാവസരങ്ങളില്‍ മാത്രം കണ്ടുവരാറുള്ള
സ്വര്‍ണ്ണക്കോലത്തിലാണ് കണ്ണന്‍ എഴുന്നള്ളിയത്. രണ്ടു ലക്ഷത്തോളം ജനങ്ങളാണ് കഴിഞ്ഞ ദിവസം ഗുരുവായൂരിലെത്തി കണ്ണനെ ദര്‍ശിച്ചത്. പുലര്‍ച്ചെ നിര്‍മ്മാല്യത്തിനു നട തുറന്നപ്പോള്‍ തന്നെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ എല്ലാംതന്നെ ഉത്സവലഹരിയിലായിരുന്നു.

അതേ സമയം സി.പി.എമ്മും ജന്മാഷ്ടമി ആഘോഷിക്കും എന്ന നിലവന്നതോടെ സംസ്ഥാനത്ത് പ്രത്യേകിച്ചും കണ്ണൂരില്‍ സംഘര്‍ഷത്തിനു സാധ്യത ഉണ്ടെന്ന് കണ്ട് കനത്ത ജാഗ്രതയിലായിരുന്നു. എന്നാല്‍ ആര്‍.എസ്.എസിന്‍റെ ബാലഗോകുലത്തോട് അനുബന്ധിച്ചുള്ള ശോഭായാത്രയും സി.പി.എമ്മിന്‍റെ ഓണാഘോഷത്തിന്‍റെ സമാപനം എന്ന നിലയിലുള്ള
ശോഭായാത്രയും തമ്മില്‍ മുഖാമുഖം വരാതിരുന്നത് സംഘര്‍ഷം ഒഴിവാക്കി.
ജില്ലയിലെ 130 കേന്ദ്രങ്ങളില്‍ ശോഭായാത്ര നടന്നപ്പോള്‍ 163 കേന്ദ്രങ്ങളില്‍ ഓണം ഘോഷയാത്ര നടന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :