മുഴുവന്‍ സീറ്റും യുഡിഎഫ് സ്വന്തമാക്കും, ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടി മത്സരിക്കണം; മുലപ്പള്ളി രാമചന്ദ്രൻ

   mullappally ramachandran , lok sabha election , UDF , Oommen chandy , kpcc , ഉമ്മൻചാണ്ടി , മുലപ്പള്ളി രാമചന്ദ്രൻ , ലോക്‍സഭാ
തിരുവനന്തപുരം| Last Modified ബുധന്‍, 23 ജനുവരി 2019 (09:18 IST)
ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മത്സരിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുലപ്പള്ളി രാമചന്ദ്രൻ. മുഴുവന്‍ സീറ്റും യുഡിഎഫ് നേടുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടി മത്സര രംഗത്തുണ്ടാകണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവച്ചത്.

ഉമ്മൻചാണ്ടിയുടെ കാര്യത്തില്‍ തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും വടകരയിൽ വീണ്ടും മത്സരിക്കാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും മുലപ്പള്ളി പറഞ്ഞു.

മാരത്തൺ‌ ചർ‌ച്ചകളും അനിശ്ചിതത്വവുമില്ലാതെ ഫെബ്രുവരി 20- നുള്ളിൽ സാധ്യതപട്ടിക ഹൈക്കമാൻഡിന് കൈമാറും. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാർക്ക് മത്സരിക്കാൻ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തില്‍ കേന്ദ്ര - സംസ്ഥാന സർക്കാരുകള്‍ക്കെതിരെ ജനവികാരം ശക്തമായത് കോണ്‍ഗ്രസിന് നേട്ടമാകുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മുല്ലപ്പള്ളി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :