അനുബന്ധ വാര്‍ത്തകള്‍
- ധനമന്ത്രി ഇഡി അന്വേഷണത്തെ ഭയക്കുന്നു: മുല്ലപ്പള്ളി
- തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ മാത്രം ലഭിച്ചത് 2682 നാമനിര്‍ദേശ പത്രികകള്‍
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇരുചക്ര വാഹനമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ റിട്ടേണിങ് ഓഫിസര്‍ നല്കുന്ന പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്തു പ്രദര്‍ശിപ്പിക്കണം
- മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം: കേരള-കന്യാകുമാരി തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല
- മഴ ശക്തം: അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും
കിഫ്ബി ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം: മുല്ലപ്പള്ളി
കിഫ്ബി ഇടപാടുകളെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ സമഗ്രമായ അന്വേഷണത്തിന് തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കിഫ്ബിയുടെ പേരില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന കരാറുകളില്‍ കോടികളുടെ അഴിമതിയുണ്ട്.കിഫ്ബിയില്‍ നിന്ന് ലഭിച്ച പണത്തിന്റെ വലിയ പങ്ക് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സിപിഎമ്മിനും ബന്ധമുള്ള ഒരു സ്ഥാപനം വഴിയാണ് സംസ്ഥാനത്ത് നിര്‍മ്മാണങ്ങളുടെ പേരില്‍ കരാര്‍ ഉറപ്പിച്ചത്.
ഇഡി ഈ സ്ഥാപനത്തില്‍ നേരത്തെയും പിരിശോധന നടത്തി സുപ്രധാനമായ പല രേഖകളും കണ്ടെത്തിയെന്നാണ് അറിയാന്‍ കഴിയുന്നത്. മുഖ്യമന്ത്രിയുടേയും ഉപജാപകവൃന്ദത്തിന്റേയും ബന്ധം പുറത്തു വരണമെങ്കില്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ കരാറുകളും ഇടപാടുകളും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചെ മതിയാകുയെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.