അനുബന്ധ വാര്‍ത്തകള്‍
- മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം: സർക്കാരിനും ഇതേ നിലപാടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
- മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടിയിൽ താഴെ മതി, നിർണായക തീരുമാനമായി മേൽനോട്ട സമിതി
- ഇടുക്കിയെ തമിഴ്നാട്ടിൽ ചേർക്കുക, മുല്ലപ്പെരിയാർ ഡീകമ്മീഷൻ പ്രചാരണത്തിനെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിനുമായി തമിഴ്നാട്
- മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു
- മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തിരമായി 137 അടിയായി നിലനിർത്തണം: തമിഴ്നാടിനോട് കേരളം
മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്ച തുറക്കുമെന്ന് തമിഴ്നാട്, സംസ്ഥാനം സജ്ജമെന്ന് മന്ത്രി
ജലനിരപ്പ് താഴാത്ത പക്ഷം മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്ച തുറക്കും. രാവിലെ ഏഴ് മണിക്ക് ഡാം തുറക്കുമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരിക്കുന്നത്.
ഡാം തുറക്കുന്നതിന് കേരളം സജ്ജമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനകം സജ്ജീകരിച്ചതായും മന്ത്രി വ്യക്തമാക്കി. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.