മുല്ലപ്പെരിയാര്‍ കേസ്: പുനഃപരിശോധന ഹര്‍ജി അടുത്തമാസം രണ്ടിന്

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 25 നവം‌ബര്‍ 2014 (09:55 IST)
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി അടുത്തമാസം രണ്ടിന് പരിഗണിക്കും. ജലനിരപ്പ് 142 അടിയാക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജി.

ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പിഴവുകള്‍ നിറഞ്ഞതാണെന്നും വിധി പുനഃപരിശോധിക്കണമെന്നും കേരളം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കരാര്‍ നിലനില്‍ക്കുമെന്ന കണ്ടെത്തല്‍ നിയമപരമായി ശരിയല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയായി താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം മേല്‍നോട്ടസമിതി യോഗം ഇന്നലെ വീണ്ടും തള്ളിയിരുന്നു. യോഗത്തില്‍ സമിതി ചെയര്‍മാന്‍ എല്‍ എ വി നാഥന്‍ തമിഴ്നാടിന് അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ചത്. തമിഴ്നാടിന്റെ വാദങ്ങള്‍ പൂര്‍ണമായി അംഗീകരിച്ച ചെയര്‍മാന്‍ മുല്ലപ്പെരിയാര്‍ പ്രധാന അണക്കെട്ടും ബേബി ഡാമും സുരക്ഷിതമാണെന്നും അഭിപ്രായപ്പെട്ടു. ഇതില്‍ കേരളം കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :