ദുര്‍മന്ത്രവാദം ഇനി കുറ്റമാകും

തിരുവനന്തപുരം| VISHNU.NL| Last Modified വെള്ളി, 21 നവം‌ബര്‍ 2014 (14:37 IST)
കേരളത്തില്‍ ദുര്‍മന്ത്രവാദവും അന്ധവിശ്വാസവും പെരുകുന്നത് തടയാന്‍ നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഡ്രാഫ്റ്റ് ബില്ലിന് രൂപം നല്‍കാന്‍ വകുപ്പു സെക്രട്ടറിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രഹസ്യ നിധി കണ്ടെത്തല്‍, കുടുംബ വഴക്കു തീര്‍പ്പാക്കല്‍, കുട്ടികളുടെ ജനനം, രോഗബാധ ഒഴിവാക്കല്‍, ബാധയൊഴിപ്പിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി കേരളത്തില്‍ മന്ത്രവാദം നടത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഇരകളാകുന്ന സ്ത്രീകള്‍ മരണപ്പെടുന്ന സാഹചര്യം വരെ ഉണ്ടായതിനാലാണ് സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിനൊരുങ്ങുന്നത്.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ അന്ധവിശ്വാസ വിരുദ്ധ ബില്ലിന്റെ ചുവടു പിടിച്ചാണ് കേരളവും നീങ്ങുന്നത്. അവിടെ തയ്യാറാക്കിയിരിക്കുന്ന അന്ധവിശ്വാസ വിരുദ്ധ ബില്ലിന്റെ രീതിയില്‍ ഡ്രാഫ്റ്റ് ബില്ലിന് രൂപം നല്‍കാനാണ് നിര്‍ദേശം. അടുത്തിടെ ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :