കുമളി|
VISHNU.NL|
Last Updated:
ഞായര്‍, 23 നവംബര്‍ 2014 (10:38 IST)
വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതിനാല്‍ ജലം കൊണ്ടുപോകുന്നത് തമിഴ്നാട് കൂട്ടിയതിനേ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു. നിലവില്‍ 141.25 അടിയാണ് ജലനിരപ്പ്. സെക്കന്‍ഡില്‍ 2100 ഘനയടി ജലമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്.
കേരളത്തിന്റെ പരാതിയേ തുടര്‍ന്ന് മേല്‍നോട്ട സമിതി അധ്യക്ഷന്‍ തസ്മിഴ്നാടിനെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അണക്കെട്ടിലെ വെള്ളം കൊണ്ട്പോകാന്‍ തമിഴ്നാട് തയ്യാറായത്. അണക്കെട്ടിലും വൃഷ്ടി പ്രദേശത്ത് മഴയുടെ തോത് കുറഞ്ഞിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് സെക്കന്‍ഡില്‍ 1005 ഘനയടിയാണ്.
അതേസമയം, മുല്ലപ്പെരിയാറിലെത്തിയ ദുരന്തനിവാരണസേന പ്രദേശത്ത് മാര്‍ച്ച് നടത്തി. സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി തിങ്കളാഴ്ച അണക്കെട്ട് സന്ദര്‍ശിക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.