തിരുവനന്തപുരം|
Last Modified വ്യാഴം, 20 നവംബര്‍ 2014 (13:31 IST)
തനിക്ക് അനധികൃത സ്വത്തില്ലെന്നും ഇത്തരത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്. ഒരു വാര്‍ത്താ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിന് വേണ്ടി കരുതിവെച്ച 15 ലക്ഷം രൂപയാണ് വിജിലന്‍സ് വീട്ടില്‍നിന്നും പിടിച്ചെടുത്തത്. ഭാര്യയുടെയും മക്കളുടെയും പേരിലൂള്ളത് കുടുംബ സ്വത്താണ്. തനിക്കെതിരേ ചില ഭാഗങ്ങളില്‍ നിന്നും ഗൂഢാലോചയുണ്ടെന്നും ഇതിന്റെ ഭാഗമായാണ് വിജിലന്‍സ് നടപടിയെന്നും സൂരജ് പറഞ്ഞു.
തനിക്ക് ആറ് ഫ്ലാറ്റുകളുണ്ടെന്ന ആരോപണം കെട്ടിച്ചമച്ചതാണ്. തനിക്ക് കേരളത്തിന് വെളിയില്‍ ഫ്ലാറ്റുകളില്ലെന്നും സൂരജ് ചൂണ്ടിക്കാട്ടി.