സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (15:54 IST)
ബലാത്സംഗകേസില്‍ മുകേഷ്, ഇടവേള ബാബു തുടങ്ങിയവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ദിവസം പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളില്‍ കോടതി വിശദമായ വാദം കേട്ടിരുന്നു. ശേഷം വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷ്, ഇടവേള ബാബു, അഡ്വക്കേറ്റ് വിഎസ് ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഇടവേള ബാബു താര സംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നടി പറഞ്ഞത്.