അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രി നേരിട്ടു ഇടപെടും; മുകേഷിന്റെ രാജി ആവശ്യപ്പെടാന്‍ സാധ്യത
- സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം; നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പിടിയില്‍
- മുഖ്യമന്ത്രിയുടെ ധാർഷ്ട്യം പരാജയ കാരണമായി, മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല, സർക്കാരിനും പിണറായിക്കും സിപിഐ യോഗത്തിൽ രൂക്ഷവിമർശനം
- കേന്ദ്ര സര്‍ക്കാരിന്റേത് ഉപരോധം, തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകും; തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് എം.വി.ഗോവിന്ദന്
- Lok Sabha Election 2024 Results: 'ഇന്ത്യ' മുന്നണി ദക്ഷിണേന്ത്യ തൂത്തുവാരും, ഉത്തരേന്ത്യയില്‍ വന്‍ കുതിപ്പിനു സാധ്യത; ബിജെപി ക്യാംപുകളില്‍ ആശങ്ക !
മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ
മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷിന് ആസ്ഥാനത്ത് തുടരാന്‍ ഒരു നിമിഷം പോലും അര്‍ഹതയില്ലെന്നും ആനി രാജ പറഞ്ഞു. പീഡന പരാതി വന്നത് മുതല്‍ മുകേഷ് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടതാണ്. സ്വയം മാറിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് മാറ്റണമെന്നും ഇത്തരം കേസുകളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവയ്ക്കാത്തതുകൊണ്ട് നമ്മളും രാജിവെക്കേണ്ടതില്ലെന്ന നിലപാട് ബാലിശമാണെന്നും ആനി രാജ പറഞ്ഞു.
ബലാല്‍സംഗ കേസില്‍ പ്രതികളായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചാല്‍ മുകേഷും പദവി ഒഴിയുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് ഇന്നും പറഞ്ഞിരുന്നു. അതേസമയം മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ മരട് പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണസംഘം കഴിഞ്ഞദിവസം നടിയുടെ മൊഴി രേഖപ്പെടുത്തി.