ഗുരുവായൂരില്‍ എത്തിയ മുകേഷ് അംബാനി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത് ഒന്നരക്കോടിയിലേറെ രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 18 സെപ്‌റ്റംബര്‍ 2022 (13:58 IST)
ഗുരുവായൂരില്‍ എത്തിയ മുകേഷ് അംബാനി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത് ഒന്നരക്കോടിയിലേറെ രൂപ. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഇളയ മകന്‍ ആനന്ദിന്റെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്റ്, റിലയന്‍സ് ഡയറക്ടര്‍ മനോജ് മോദി എന്നിവര്‍ക്കൊപ്പമാണ് മുകേഷ് അംബാനി എത്തിയത്. കാണിക്കയായി 1.51 കോടി രൂപയുടെ ചെക്ക് അന്നദാന ഫണ്ടിലേക്ക് നല്‍കി.

20 മിനിറ്റോളം ആണ് അംബാനി ക്ഷേത്രത്തില്‍ ചിലവഴിച്ചത്. ഇതിനുശേഷം അഞ്ചരയോടെ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലേക്ക് കാര്‍ മാര്‍ഗ്ഗം തിരിച്ചു. മുകേഷ് അംബാനിക്കായി കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :