1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dead-Body, Vembayam, Vettinadu

കിണറ്റിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി

Dead-Body
വെമ്പായം: തിരുവനന്തപുരം ജില്ലയിലെ വെമ്പായത്ത് കിണറ്റിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. വേറ്റിനാട് സ്വദേശി സ്റ്റീഫൻ എന്നയാളുടെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് പൂർണ്ണമായി അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ മാസം മുപ്പതാം തീയതി കാണാതായ വട്ടപ്പാറ സ്വദേശി അനുജ എന്ന യുവതി (26) യുടേതാകാം മൃതദേഹം എന്നാണു പോലീസ് നിഗമനം. മൃതദേഹത്തിൽ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരമൊരു നിഗമനത്തിൽ എത്തിയത്.

കഴിഞ്ഞ നാലാം തീയതി ഇവരുടെ വിവാഹം ഉറപ്പിച്ചിരിക്കെയാണ് കാണാനില്ലെന്ന പരാതി ഉണ്ടായത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.    
അടുത്ത ലേഖനം
ഓണം ബംബര്‍ അടിച്ചാല്‍ നികുതികള്‍ കഴിഞ്ഞ് എത്ര രൂപ ലഭിക്കും