1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Muhammed Riyas oath taking

സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് മുഹമ്മദ് റിയാസ്, ഫോണില്‍ പകര്‍ത്തി വീണ; സന്തോഷനിമിഷം

Muhammed Riyas
മുഹമ്മദ് റിയാസ് സഗൗരവം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പുകളാണ് റിയാസ് കൈകാര്യം ചെയ്യുക. ഭാര്യ വീണ വിജയനും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ റിയാസിനൊപ്പമെത്തിയിരുന്നു. മുഹമ്മദ് റിയാസ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അത് സന്തോഷത്തോടെ ഫോണില്‍ പകര്‍ത്തുകയായിരുന്നു ജീവിതപങ്കാളി വീണ. റിയാസിന്റെ മാതാപിതാക്കള്‍ വീട്ടിലിരുന്നാണ് സത്യപ്രതിജ്ഞാചടങ്ങ് കണ്ടത്. രണ്ടാം പിണറായി സര്‍ക്കാരില്‍ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ മന്ത്രിയാണ് മുഹമ്മദ് റിയാസ്. എസ്എഫ്‌ഐയിലൂടെ ഇടത് രാഷ്ട്രീയത്തില്‍ സജീവമായ മുഹമ്മദ് റിയാസ് നിരവധി സമരപരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. നിലവില്‍ ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ കൂടിയാണ്. 
 
 
About Writer
നെല്‍വിന്‍ വില്‍സണ്‍
അടുത്ത ലേഖനം
വ്യാജമദ്യം കഴിച്ചു യുവാവ് മരിച്ചു; ടാങ്കര്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍