1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Muhammed Riyas about Pinarayi Vijayan

പിണറായി നല്ല ഗൃഹനാഥന്‍, എനിക്ക് പ്രത്യേക പരിഗണന നല്‍കുന്ന ആളല്ല: മുഹമ്മദ് റിയാസ്

Muhammed Riyas
വിവാഹത്തിനു മുന്‍പ് തന്നെ പിണറായി വിജയനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് നിയുക്തമന്ത്രി മുഹമ്മദ് റിയാസ്. 'പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ തന്നെ അദ്ദേഹവുമായി എനിക്ക് വ്യക്തിപരമായ പരിചയമുണ്ട്. എനിക്ക് പ്രത്യേക പരിഗണനയൊന്നും അദ്ദേഹം നല്‍കാറില്ല. ഞാനങ്ങനെ പ്രത്യേക പരിഗണന ആഗ്രഹിക്കുന്ന വ്യക്തിയല്ല, അദ്ദേഹം എനിക്കങ്ങനെ പ്രത്യേക പരിഗണന തരാനും പോകുന്നില്ല,' റിയാസ് പറഞ്ഞു. മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് റിയാസ് ഇക്കാര്യം പറഞ്ഞത്. 
 
'വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. ഇക്കാലത്തിനിടയില്‍ എന്തെങ്കിലും ഒരു കാര്യത്തില്‍ ഞാന്‍ അനാവശ്യമായി ഇടപെട്ടതായി നിങ്ങള്‍ക്ക് അറിവുണ്ടോ? അനാവശ്യമായി ഒരു കാര്യങ്ങളിലും ഞാന്‍ ഇടപെടാറില്ല. ചെറുപ്പം മുതല്‍ ഞാന്‍ ആര്‍ജ്ജിച്ചെടുത്തതും എന്റെ പ്രസ്ഥാനം പഠിപ്പിച്ചിട്ടുള്ളതും അതാണ്. അധികാരമൊക്കെ താല്‍ക്കാലികമാണ്. ജീവിതകാലം മുഴുവന്‍ മന്ത്രിയാകാനൊന്നും പറ്റില്ല. പിണറായി നല്ലൊരു ഗൃഹസ്ഥനാണ്. വീട്ടില്‍ ഒന്നിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ സിനിമ കാണും, സംസാരിക്കും, തമാശ പറയും. എല്ലാവരെയും പോലെ ഒരു സാധരണ മനുഷ്യനാണ് അദ്ദേഹവും. അനാവശ്യ കാര്യങ്ങളൊന്നും പറഞ്ഞാല്‍ അദ്ദേഹം നടത്തില്ല. ഞാന്‍ പറയാനും പോകാറില്ല,' മുഹമ്മദ് റിയാസ് പറഞ്ഞു. 
 
അടുത്ത ലേഖനം
പിണറായി മന്ത്രിസഭയിലെ രണ്ടാമന്‍ പി.രാജീവോ? വ്യവസായവകുപ്പെന്ന് സൂചന