ജെഡിയുവിന്റെ സാന്നിധ്യം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 5 മെയ് 2015 (10:25 IST)
ജനതാദള്‍ യുണൈറ്റഡിന്റെ സാന്നിധ്യം യു ഡി എഫില്‍ വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജെ ഡി യു ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജെ ഡി യു നേതാവ് എം പി വീരേന്ദ്ര കുമാര്‍. തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും.

ജെ ഡി യു വന്നതോടെ യു ഡി എഫിന് വലിയ തോതിലുള്ള മെച്ചമുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ചില രാഷ്‌ട്രീയ പ്രശ്നങ്ങള്‍ ജെ ഡി യുവിനുണ്ട്. അത് സ്ഥാനമാനങ്ങളോ മറ്റോ ഒന്നുമല്ല. ജെ ഡി യു ഉന്നയിച്ച കാര്യങ്ങള്‍
സജീവപരിഗണനയിലുള്ളത് തന്നെയാണ്.

ജെ ഡി യു ഉന്നയിച്ച പ്രശ്നം അതീവ ഗൌരവത്തോടെ യു ഡി എഫ് എടുക്കും. ചര്‍ച്ചകളിലൂടെ പരിഹാരം കാണും. ജെ ഡി യുവിന്റെ സാന്നിധ്യം യു ഡി എഫില്‍ വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ഇന്നു തന്നെ കെ പി സി സി അധ്യക്ഷനെ കണ്ട് കൂട്ടായി ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, പാര്‍ട്ടി ഉന്നയിച്ച പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുകയും ചര്‍ച്ച ചെയ്ത് പരിഹാരമാര്‍ഗം കാണുമെന്ന് പറയുകയും ചെയ്തതില്‍ സന്തോഷമുണ്ടെന്ന് എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. ഈ സംഭാഷണം സ്ഥാനമാനങ്ങള്‍ വേണ്ടിയുള്ളതല്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :