1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Motor vehicle department

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ വരെ നീട്ടി

Vehicle
മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നീ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. മോട്ടോര്‍ വാഹന നിയമം,1988 കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 എന്നിവ പ്രകാരമുള്ള രേഖകളുടെ സാധുത നീട്ടുന്നത് സംബന്ധിച്ച് ഈ വര്‍ഷം മാര്‍ച്ച് 30, ജൂണ്‍ 9 തീയതികളില്‍ മന്ത്രാലയം പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.
 
2020 ഫെബ്രുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കാലഹരണപ്പെടുകയും ലോക്ക്ഡൗണ്‍ കാരണം പുതുക്കാനാകാത്തതുമായ എല്ലാ രേഖകളും 2020 ഡിസംബര്‍ 31 വരെ സാധുവായിരിക്കും.
അടുത്ത ലേഖനം
കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും, ആറു മാസത്തിനകം പുതിയ പ്രസിഡന്റ്