മദ്യപിക്കാന്‍ പണം നല്‍കിയില്ല; മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു, സംഭവം തൃശൂരില്‍

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം

രേണുക വേണു| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (08:09 IST)

മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു. തൃശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി ശ്രീമതി (75) യാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള മകന്‍ മനോജ് മാനസികാരോഗ്യത്തിന് ചികില്‍സയിലാണ്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

മദ്യത്തിനു പണം ചോദിച്ചപ്പോള്‍ നല്‍കാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് മനോജ് അമ്മയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :