മൂന്നാര്‍ സമരം; നിലപാടിലുറച്ച് തോട്ടമുടമകള്‍.
500 രൂപ മിനിമം കൂലിയെന്ന തൊഴിലാളികളുടെ ആവശ്യം അപ്രായോഗികമാണെന്ന് തോട്ടമുടമകള്‍. യുണൈറ്റഡ് പ്ളാന്റേഴ്സ് അസ്സോസിയേഷന്‍ ഓഫ് സൌത്ത് ഇന്ത്യാ യോഗത്തിലാണ് തോട്ടമുമകള്‍ തങ്ങളുടെ നിലപാടറിയിച്ചത്.
മൂന്നാറിലെ സമരം പെട്ടന്ന് പൊട്ടിപ്പുറപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും തോട്ടമുടമകളുടെ യോഗം വിലയിരുത്തി. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നത്തിന് ഉചിതമായ പരിഹാരമുണ്ടാക്കണമെന്നും തോട്ടമുടമകള്‍ ആവശ്യപ്പെട്ടു.