1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. May 15 Kerala Weather Update

Kerala Weather: കുടയെടുക്കാന്‍ മറക്കല്ലേ; ഇനി 'മഴയോടു മഴ', നാലിടത്ത് യെല്ലോ അലര്‍ട്ട്

അടുത്ത മൂന്ന് മണിക്കൂറില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

May 15 News
Kerala Weather: കാലവര്‍ഷം അടുത്തതോടെ സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. വടക്കന്‍ ജില്ലകളിലയും മലയോര മേഖലകളിലും മഴ കനക്കും. 
 
അടുത്ത മൂന്ന് മണിക്കൂറില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
കാലവര്‍ഷം അടുത്തെത്തിയതിന്റെ ഭാഗമായി കാലാവസ്ഥയില്‍ മാറ്റം കണ്ടുതുടങ്ങി. മേയ് 27 ഓടെ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് സൂചന. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ്, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മേയ് 13 നാണ് കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്. സാധാരണയായി മെയ് 22 ഓടെ ആണ് ഈ മേഖലയില്‍ കാലവര്‍ഷം എത്തുന്നത്. ഇത്തവണ 9 ദിവസം മുന്‍പ് എത്തി. അതിനാല്‍ കേരളത്തിലും സാധാരണയില്‍ നിന്ന് നേരത്തെ കാലവര്‍ഷം എത്തിച്ചേരും.
About Writer
രേണുക വേണു
അടുത്ത ലേഖനം
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു