1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Monsoon status

വ്യാപക മഴയ്ക്ക് സാധ്യത; മലയോര മേഖലകളില്‍ അതീവ ജാഗ്രത, കാലവര്‍ഷത്തിന്റെ നിലവിലെ അവസ്ഥ ഇങ്ങനെ

Monsoon status
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ചക്രവാതചുഴി, കേരള- മഹാരാഷ്ട്ര തീരം വരെയുള്ള തീരദേശ ന്യുനമര്‍ദ്ദ പാത്തി, ആഗോള മഴപ്പാത്തി ( MJO) എന്നിവയുടെ സ്വാധീനത്തില്‍ അറബികടലില്‍ കേരള തീരത്ത് കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിച്ചതിനാല്‍ കേരളത്തില്‍ കാലവര്‍ഷം സജീവമായി. 

വെള്ളിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യത. ഈ കാലയളവില്‍ ചിലയിടങ്ങളില്‍ ശക്തമായ / അതി ശക്തമായ മഴക്കും സാധ്യത. ഇന്നും നാളെയും പ്രത്യേക ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി മലയോര മേഖലയില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം. തെക്കേ ഇന്ത്യക്ക് മുകളില്‍ കാലവര്‍ഷ മേഘങ്ങള്‍ സജീവമായിരിക്കുകയാണ്. 
 
അടുത്ത ലേഖനം
തൃശൂരില്‍ വെട്ടുകത്തി ഉപയോഗിച്ച് ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭര്‍ത്താവ് ജീവനൊടുക്കി