സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 3 ജൂലൈ 2023 (08:34 IST)
രോഗകാരിയായ കൊതുക് കടിച്ച് രണ്ട് ദിവസം മുതല്‍ 7 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. കുട്ടികളിലും പ്രായമായവരിലും വ്യത്യസ്ത തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ആയിരിക്കും. എന്നാല്‍ ചിലര്‍ക്ക് സാധാരണ വൈറല്‍ പനിയുടേതിന് സമാനമായ ലക്ഷണങ്ങള്‍ മാത്രമായിരിക്കും ഉണ്ടാകുക.
കുട്ടികളില്‍ ചെറിയ പനിയില്‍ തുടങ്ങി ചര്‍മ്മത്തില്‍ പാടുകള്‍ വരെ കാണപ്പെടും. അതേസമയം പ്രായമായവരില്‍ ശക്തമായ പനി, ചര്‍മത്തില്‍ ചുമന്ന് തടിച്ച പാടുകള്‍, അസഹനീയമായ പേശിവേദകള്‍ എന്നിവ ആയിരിക്കും പ്രധാനമായും കാണുക. പനി വന്ന് 2 ദിവസങ്ങള്‍ക്ക് ശേഷം കുറയുകയും 3-4 ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വന്നാല്‍ അത് രോഗലക്ഷണമാണ്. വീണ്ടും പനി ഉണ്ടാകുമ്പോള്‍ ചര്‍മ്മത്തില്‍ പ്രത്യേകിച്ച് കൈകാലുകളില്‍ ചുമന്ന പാടുകളും ഉണ്ടാകാം. പാടുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പനിയുടെ തീവ്രത കുറഞ്ഞേക്കാം. പനിയോടൊപ്പം ചുമ, ശ്വാസംമുട്ടല്‍, ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയും ഉണ്ടായേക്കാം.
ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മടി കാണിക്കുക, മലം കറുത്ത നിറത്തില്‍ പോകുക, രോഗിയിലുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങള്‍, കൈകാലുകള്‍ തണുത്ത് മരവിക്കുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവയും ഡെങ്കിയുടെ ലക്ഷണമാണ്.