1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mohanlal AMMA Film

മോഹൻലാൽ വീണ്ടും താര സംഘടന അമ്മയുടെ പ്രസിഡന്റ്

Mohanlal
എറണാകുളം : താര സംഘടനയായ "അമ്മ" യുടെ പ്രസിഡൻ്റായി മോഹൻലാലിനെ വീണ്ടും തിരഞ്ഞെടുത്തു. എതിരാളികളില്ലാതെയാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത് . 
 
മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
 
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖ് , കുക്കു പരമേശ്വരൻ , ഉണ്ണി ശിവപാൽ എന്നിവരാണ് ഇപ്പോൾ മത്സര രംഗത്തുള്ളത്. ഇതിനൊപ്പം അമ്മ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജഗദീഷ് , മഞ്ജുപ്പിള്ള , ജയൻ ചേർത്തല എന്നിവര്‍ മത്സരിക്കും.
 
കഴിഞ്ഞ 25 വര്‍ഷത്തോളം അമ്മയുടെ വിവിധ തലത്തില്‍ ഭാരവാഹിയായ ഇടവേള ബാബു ഇത്തവണ ഭാരവാഹിയാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ ജനറല്‍ സെക്രട്ടറിയാണ് ഇടവേള ബാബു.
അടുത്ത ലേഖനം
ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ