തലയിലെ രക്തസ്രാവം; മന്ത്രി എംഎം മണിയുടെ ശസ്‌ത്രക്രിയ ഇന്ന്

തലയോട്ടിക്കുള്ളിൽ കട്ട പിടിച്ച രക്തം മാറ്റുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്.

Last Modified ചൊവ്വ, 23 ജൂലൈ 2019 (09:29 IST)
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ച സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് ഇന്ന് ശസ്‌ത്രക്രിയ. തലയോട്ടിക്കുള്ളിൽ കട്ട പിടിച്ച രക്തം മാറ്റുന്നതിനാണ് നടത്തുന്നത്. മന്ത്രിസഭാ യോഗത്തിനിടെയായിരുന്നു കഴിഞ്ഞ ബുധനാഴ്ച മന്ത്രിക്ക് കാലുകൾക്ക് ബലക്കുറവ് ഉണ്ടാവുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മന്ത്രിയുടെ തലയോട്ടിക്കും തലച്ചോറിനും ഇടയിൽ നേരിയ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രകൃയ നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനം എടുത്തത്. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമ്മദാണ് ഇക്കാര്യം അറിയിച്ചത്. ന്യൂറോ സർജന്മാർ അടങ്ങുന്ന സംഘം രാവിലെ ശസ്‌ത്രക്രിയ നടപടികൾ ആരംഭിക്കുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :