പാമ്പുകടിയേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ യുവതിയെ നഗ്നയാക്കി മന്ത്രവാദത്തിനിരയാക്കി

 woman , police , hospital , snake , പൊലീസ് , യുവതി , നഗ്ന , ആശുപത്രി , മന്ത്രവാദം
ഭോപ്പാല്‍| Last Modified ബുധന്‍, 17 ജൂലൈ 2019 (16:51 IST)
പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെ യുവതിയെ നഗ്നയാക്കി ആശുപത്രിയില്‍ മന്ത്രവാദത്തിനിരയാക്കി. മധ്യപ്രദേശില്‍ ദാമോയിലാണ് സംഭവം. ഇമാര്‍തി ദേവിയെന്ന സ്‌ത്രീയെ ആണ് ബന്ധുക്കള്‍ മന്ത്രവാദത്തിനിരയാക്കിയത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് പാമ്പുകടിയേറ്റ ഇമാര്‍തി ദേവിയെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധന നടത്തിയ ശേഷം ഡോക്‍ടര്‍ ഇവരെ അഡ്‌മിറ്റ് ചെയ്‌ത് ചികിത്സ ആരംഭിച്ചു. ഇതിനിടെ യുവതിയുടെ ബന്ധുക്കള്‍ മന്ത്രവാദിയെ അശുപത്രിയിലെത്തിച്ചു.

പൂജകള്‍ക്ക് ശേഷം യുവതിയെ നഗ്നയാക്കി മന്ത്രവാദത്തിനിരയാക്കി. പുരുഷന്മാരുടെ വാര്‍ഡിന് സമീപത്തുവെച്ചാണ് പൂജ നടന്നത്. ഈ വിവസം ഡോക്‍ടര്‍മാരും മറ്റു അധികൃതരും അറിഞ്ഞിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് സംഭവങ്ങള്‍ക്ക് സാക്ഷിയായെങ്കിലും വേണ്ടപ്പെട്ടവരെ വിവരമറിയിച്ചില്ല.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ആ‍ണ് ആശുപത്രി അധികൃതര്‍ ഇടപ്പെട്ടത്. മന്ത്രവാദം നടക്കുന്ന കാ‍ര്യം അറിയിക്കാതിരുന്ന നഴ്‌സിനെതിരെ നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :