യുവതിക്കൊപ്പം താമസിച്ചയാളുടെ മൃതദേഹം കിണറ്റിൽ; പൊലീസ് എത്തിയതോടെ സ്‌ത്രീ ഒളിവില്‍ പോയി

 suspicious , police , hospital , പൊലീസ് , കിണര്‍ , ആശുപത്രി , ബിജു
കൊല്ലം| Last Modified വ്യാഴം, 11 ജൂലൈ 2019 (17:57 IST)
യുവതിക്കൊപ്പം താമസിച്ചയാളുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തി. പരവൂർ കൂനയിൽ ചരുവിള പുത്തൻ വീട്ടിൽ ബിജുവിന്റെ (49) മൃതദേഹമാണ് ഇന്നലെ രാത്രി കിണറ്റിൽ കണ്ടത്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ യുവതി ഒളിവില്‍ പോയി.

ശാസ്‌താം‌കോട്ട ഭരണിക്കാവ് സ്വദേശിയായ യുവതിക്കൊപ്പം ഒരാഴ്‌ച മുമ്പാണ് ബിജു താമസം ആരംഭിച്ചത്. ചാത്തന്നൂരിൽ വീട് വാടകയ്‌ക്ക് എടുത്താണ് ഇരുവരും കഴിഞ്ഞത്.

ബുധനാഴ്‌ച രാത്രി ബിജു കിണറ്റിൽ വീണെന്നു യുവതി ബിജുവിന്റെ വീട്ടുകാരെ രാത്രി തന്നെ വിളിച്ചറിയിച്ചു. രാത്രി അഗ്നിശമന സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി.

രാവിലെ പൊലീസ് എത്തിയതോടെ യുവതി സ്ഥലത്ത് നിന്നും മാറുകയും ചെയ്‌തു. ഇവര്‍ക്കായി പൊലീസ് തിരച്ചിലാരംഭിച്ചു. ബുധനാഴ്‌ച രാത്രി വീട്ടില്‍ നിന്നും വലിയ ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :