മഴ കുറവ്; സംസ്ഥാനത്ത് 10 ദിവസത്തിനുള്ളിൽ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും: മന്ത്രി എംഎം മണി

Last Modified ചൊവ്വ, 9 ജൂലൈ 2019 (18:01 IST)
കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് 10 ദിവസത്തിനുള്ളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി എം എം മണി. പ്രതിസന്ധി രൂക്ഷമായതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെയാകും നിയന്ത്രണം ഏർപ്പെടുത്തുക.

'വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. എന്നാല്‍, നിലവിലെ പ്രതിസന്ധി രൂക്ഷമായതിനാല്‍ നിയന്ത്രണം ഏർപ്പെടുത്തുകയാണ്’- മന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :