ദേഹാസ്വാസ്ഥ്യം; മന്ത്രി എംഎം മണി തീവ്രപരിചരണ വിഭാഗത്തിൽ

ന്യൂറോ സംബന്ധമായ തകരാറുകൾക്കാണ് മന്ത്രി ചികിത്സ തേടിയത് എന്നാണ് റിപ്പോർട്ടുകൾ.

Last Modified വ്യാഴം, 18 ജൂലൈ 2019 (09:04 IST)
വൈദ്യുതിമന്ത്രി എംഎം മണിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ന്യൂറോ സംബന്ധമായ തകരാറുകൾക്കാണ് മന്ത്രി ചികിത്സ തേടിയത് എന്നാണ് റിപ്പോർട്ടുകൾ.

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോ സർജറി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എംഎസ് ഷർമ്മദ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :