1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. mm mani against sureshgopi

"എയിംസ് എവിടെ മറ്റേ മോനേ എന്നാണ് ചോദിക്കേണ്ടത്, പക്ഷേ"; സുരേഷ് ​ഗോപിയെ പരിഹസിച്ച് എംഎം മണി

സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ സൂചിപ്പിച്ചായിരുന്നു പരിഹാസം.

mm mani, sureshgopi,aims, budget, എംഎം മണി, സുരേഷ്ഗോപി, ബജറ്റ്, എയിംസ്
mm mani
കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ കേന്ദ്രംമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് സിപിഎം നേതാവ് എംഎം മണി. എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടതെന്നും പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ സൂചിപ്പിച്ചായിരുന്നു എം എം മണിയുടെ പരിഹാസം.
 
"എയിംസ് എവിടെ മറ്റേ മോനേ എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം"; എംഎം മണി കുറിച്ചു.
 
'കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ' എന്നായിരുന്നു തൃപ്പൂണിത്തുറ ബിജെപി യോഗത്തില്‍ സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞത്. 
 
'കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ.... എയിംസ് വരും എന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്, അങ്ങനെയുളളവര്‍ ആ ഭയത്തില്‍ മുങ്ങിമരിക്കട്ടെ"
 
എയിംസിനു പുറമെ റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണമായും അവഗണിച്ച് കടലാമ സംരക്ഷണ കേന്ദ്രം മാത്രമാണ് കേന്ദ്ര ബജറ്റിൽ കേരളത്തിന് അനുവദിച്ചത്. കേന്ദ്ര അവ​ഗണനയെ മുഖ്യമന്ത്രിയും വിമർശിച്ചു. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി ബോധപൂർവ്വം മറന്നിരിക്കുകയാണെന്നും കേന്ദ്രത്തിന്റെ ഈ അവഗണനക്ക് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ മറുപടി പറയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കില്‍ കുറിച്ചു.
 
അടുത്ത ലേഖനം
"ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട്"; ധനമന്ത്രി അത് ബോധപൂർവം മറന്നു"; വിമർശിച്ച് മുഖ്യമന്ത്രി