പുടിന്റെ വസതിക്കുനേരെ യുക്രെയിന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യ; ആരോപണം നുണയെന്ന് യുക്രെയിന്‍

പുടിന്റെ വസതിക്കുനേരെ വന്ന 91 ഡ്രോണുകള്‍ തകര്‍ത്തതായി അദ്ദേഹം വെളിപ്പെടുത്തി

putin
putin
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2025 (10:55 IST)

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വസതിക്കുനേരെ യുക്രെയിന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യ. കഴിഞ്ഞ ദിവസം രാത്രി ആക്രമണം നടത്തിയതായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി് ലാവറോവാണ് ആരോപിച്ചത് . പുടിന്റെ വസതിക്കുനേരെ വന്ന 91 ഡ്രോണുകള്‍ തകര്‍ത്തതായി അദ്ദേഹം വെളിപ്പെടുത്തി.

ആക്രമണം ഉണ്ടായതിന് പിന്നാലെ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് നിലപാട് മാറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. റഷ്യന്‍ നുണ എന്നായിരുന്നു ഇക്കാര്യത്തിലെ യുക്രെയിന്‍ മറുപടി.

മൂന്നര വര്‍ഷമായി തുടരുന്ന യുക്രെയിന്‍ -റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് സെലന്‍സ്‌കി അമേരിക്കന്‍ പ്രസിഡണ്ട് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടയിലാണ് റഷ്യ ആരോപണവുമായി മുന്നോട്ടുവരുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :