സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 3 ജനുവരി 2026 (08:31 IST)
ഓപ്പറേഷന്‍ സിന്ദൂറില്‍ ചൈന മധ്യസ്ഥരായെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്‍. കഴിഞ്ഞദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് താഹിര്‍ ആന്‍ഡ്രബിയാണ് ചൈന മധ്യസ്ഥരായി ഇടപെട്ടുവെന്ന് അവകാശവാദം ഉന്നയിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുന്നതിനിടെ ചൈനീസ് നേതാക്കള്‍ പാകിസ്ഥാന്‍ നേതൃത്വവുമായി ബന്ധപ്പെട്ടുവെന്നും കൂടാതെ അവര്‍ ഇന്ത്യയുമായും ആശയവിനിമയം നടത്തിയെന്നും വിദേശകാര്യ വക്താവ് പറയുന്നു.
അതേസമയം ഓപ്പറേഷന്‍ സിന്ദൂരില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ മധ്യസ്ഥത വഹിച്ചു എന്നായിരുന്നു പാക്കിസ്ഥാന്‍ ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇതിനെ തള്ളിയാണ് ചൈന മധ്യസ്ഥത വഹിച്ചു എന്ന നിലപാടുമായി എത്തിയത്. അതേ സമയം സംഘര്‍ഷത്തില്‍ മൂന്നാംകക്ഷി ഇടപെട്ടില്ലെന്നാണ് ഇന്ത്യയുടെ വാദം.
പാകിസ്ഥാന്‍ ഡിജി ഓഫ് മിലിട്ടറി ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് സൈനിക നടപടി നിര്‍ത്തിവെച്ചതെന്നും വിഷയത്തില്‍ മൂന്നാമതൊരു രാജ്യം ഇടപെട്ടില്ലെന്നും ഇന്ത്യ പറഞ്ഞു. ചൈനയുടെ അവകാശവാദവും ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.