രേണുക വേണു|
Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2022 (09:09 IST)
2017 മുതലുള്ള പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകള്‍ വീണ്ടും അന്വേഷിക്കും. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 12 സ്ത്രീകളെ പത്തനംതിട്ട ജില്ലയില്‍ നിന്ന് കാണാതായിട്ടുണ്ടെന്നാണ് വിവരം. ഈ തിരോധാന കേസുകളില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശം. ആറന്‍മുള പൊലീസ് സ്റ്റേഷനില്‍ മാത്രം മൂന്ന് സ്ത്രീകളുടെ തിരോധാന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇലന്തൂര്‍ നരബലി കേസിന്റെ പശ്ചാത്തലത്തിലാണ് തിരോധാന കേസുകളില്‍ പുനരന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്. കാണാതായ സ്ത്രീകള്‍ നരബലിക്ക് ഇരയായിട്ടുണ്ടോ എന്നാണ് പൊലീസിന്റെ സംശയം.