എട്ട് ലക്ഷത്തിനു മേല്‍ കടം, നരബലി നടത്തിയത് ബാധ്യത തീര്‍ക്കാന്‍; കൂടുതല്‍ തിരോധാന കേസുകളില്‍ അന്വേഷണം

Bhagaval Singh and Laila
രേണുക വേണു| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2022 (08:32 IST)

പത്തനംതിട്ട ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ നരബലി നടത്തിയതിനു പിന്നില്‍ സാമ്പത്തിക ബാധ്യത. ഭഗവല്‍ സിങ്ങിനും കുടുംബത്തിനും ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നു. ഇലന്തൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മാത്രം 8,50,000 രൂപയുടെ വായ്പ കുടിശിക ഉണ്ടെന്നാണ് വിവരം.

2015 ല്‍ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഇലന്തൂരിലെ വീടും പുരയിടവും ഈട് നല്‍കിയാണ് ലോണ്‍ എടുത്തത്. 2022 മാര്‍ച്ചില്‍ വായ്പ പുതുക്കി എടുത്തിരുന്നു. ഇതിനു പുറമേ മറ്റു ബാങ്കുകളിലും കുടിശിക ഉണ്ടായിരുന്നെന്നാണ് വിവരം. വായ്പ കുടിശിക തീര്‍ക്കാന്‍ വേണ്ടിയാണ് ഭഗവല്‍ സിങ് നരബലി നടത്താന്‍ തീരുമാനിച്ചത്.

അതേസമയം, പത്തനംതിട്ടയിലെ തിരോധാന കേസുകള്‍ പൊലീസ് വീണ്ടും അന്വേഷിക്കും. 2017 മുതലുള്ള തിരോഘാന കേസുകളാണ് അന്വേഷിക്കുക. 2017 മുതല്‍ 12 സ്ത്രീകളെ കാണാതായതായാണ് വിവരം. ഈ സ്ത്രീകള്‍ക്ക് നരബലിയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :